---
title: "കിടപ്പുമുറിയിൽ കൂറ്റൻ പെരുമ്പാമ്പ് ; പാനൂരിൽ വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "A huge python in the bedroom; In Panur, the family was saved by the head"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158017/A huge python in the bedroom; In Panur, the family was saved by the head"
published_at: "2023-10-30T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f43d9e24f8_IMG-20231030-WA0027.jpg"
keywords: []
---

# കിടപ്പുമുറിയിൽ കൂറ്റൻ പെരുമ്പാമ്പ് ; പാനൂരിൽ വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** കിടപ്പുമുറിയിൽ കൂറ്റൻ പെരുമ്പാമ്പ് ; പാനൂരിൽ വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

## Article Content

കിടപ്പുമുറിയിൽ കൂറ്റൻ പെരുമ്പാമ്പ് ; പാനൂരിൽ വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

 വീട്ടിലെ കിടപ്പുമുറിയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. അണിയാരം കാരയിൽ സുരേഷ് ബാബുവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് അർദ്ധരാത്രി പെരുമ്പാമ്പിനെ പിടികൂടിയത്. മുറിയിൽ ഉണ്ടായിരുന്ന വസ്തുക്കൾ തട്ടി താഴെ വീഴുന്ന ശബ്ദം കേട്ടാണ് സുരേഷ് ബാബു ഉണർന്നത്.

എഴുന്നേറ്റ് നോക്കിയപ്പോൾ മൂലയിൽ ചുരുണ്ട് കിടക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടത്. അയൽവാസികൾ എത്തി ഉദ്യോഗസ്ഥരെ വിളിച്ചിരുന്നെങ്കിലും ആരും രാത്രി ആയതിനാൽ വരാൻ തയ്യാറായില്ല.

വിവരമറിഞ്ഞ് കർഷക മോർച്ച പ്രസിഡണ്ട് സി.പി. രാജീവൻ എത്തി അതിസാഹസികമായി പാമ്പിനെ പിടികൂടുകയായിരുന്നു. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ കൊണ്ടുപോയി കണ്ണവം വനത്തിൽ തുറന്നു വിട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158017/A huge python in the bedroom; In Panur, the family was saved by the head)